Gulf

ശിഹാബ് തങ്ങള്‍ ഇന്ത്യ-യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണി: സയ്യിദ് അലി അല്‍ ഹാശിമി

ശിഹാബ് തങ്ങള്‍ ഇന്ത്യ-യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണി: സയ്യിദ് അലി അല്‍ ഹാശിമി
X
.
kmcc
ദുബൈ:
ഇന്ത്യ – യു.എ.ഇ പൗരാണിക ബന്ധത്തിന്റെ മുറിയാത്ത കണ്ണിയായിരുന്നു  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് യു.എ.ഇ പ്രസിഡന്റ്‌ന്റെ മതകാര്യ ഉപദേഷ്ടാവ് ഹിസ് എക്‌സലന്‍സി സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു.അദ്ദേഹവുമായി മുപ്പത്തിയഞ്ചു വര്‍ഷത്തെ ഊഷ്മളവും ശക്തവുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്. എന്നും സഹോദരങ്ങളായ സയ്യിദ് ഹൈദരാലി ശിഹാബിലൂടെയും സയ്യിദ് സാദിഖലി ശിഹബിലൂടെയു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം തുടരുകയാണെന്നും യു.എ.ഇ പ്രസിഡന്റ്‌ന്റെ മതകാര്യ ഉപദേഷ്ടാവ് ഹിസ് എക്‌സലന്‍സി സയ്യിദ് അലി അല്‍ ഹാശിമി പറഞ്ഞു.

കാന്ത ദര്‍ശികളായ ഇവരുടെ നേതൃത്വം കേരള മുസ്ലീം സമൂഹത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനും നിദാനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി ദുബൈ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച 'സയ്യിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it