ശിശു വിദ്യാഭ്യാസം: അധ്യാപന പരിശീലനത്തിന്അപേക്ഷ ക്ഷണിച്ചു



കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ (എന്‍സിഡിസി, ന്യൂഡല്‍ഹി) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശിശുവിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്‌സുകളിലേക്ക്‌വനിതകളില്‍നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷനല്‍ പ്രീ സ്‌കൂള്‍ ടിടിസി (ഒരുവര്‍ഷം, യോഗ്യത- എസ്എസ്എല്‍സി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത- എസ്എസ്എല്‍സി). ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത- പ്ലസ്ടു). അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത-ടിടിസി/പിപിടിടിസി), പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷനല്‍ മോണ്ടിസോറി ടിടിസി (ഒരുവര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്‌സുകള്‍. റെഗുലര്‍, ഹോളിഡേ, ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്.  കേരളത്തിലെ എല്ലാ താലൂക്കുകളിലും പ്രധാന ടൗണുകളിലും പഠന കേന്ദ്രങ്ങളുണ്ട്. റെഗുലര്‍/ഹോളിഡേ/ഡിസ്റ്റന്‍സ് ബാച്ചുകളില്‍ പഠിക്കാന്‍ സൗകര്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846808283.
Next Story

RELATED STORIES

Share it