malappuram local

ശിശുദിന വാരാഘോഷം ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പുമായി ജില്ലാ ചൈല്‍ഡ്‌ലൈന്‍



മലപ്പുറം:  ജില്ലാ  ചൈല്‍ഡ്‌ലൈന്‍ ശിശുദിനത്തോട്  അനുബന്ധിച്ച് ‘ചൈല്‍ഡ്‌ലൈന്‍ സെ ദോസ്തി’ കാംപയിനിന്റെ  ഭാഗമായി  റോളിങ്ങ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്  സംഘടിപ്പിക്കുന്നു. ജില്ലയിലെ 17 സബ് ജില്ലാ ചാംപ്യന്മാര്‍ക്കാണ് നിലവില്‍ ജില്ലാ തല ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവുക .  ഫൈനല്‍ മത്സരം കോട്ടപ്പടി ഫുട്‌ബോള്‍ മൈതാനിയില്‍ അന്താരാഷ്ട്ര ബാലാവകാശ ദിനമായ 20ന് നടക്കും. കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ശ്രദ്ധ ഫുട്‌ബോള്‍ ലഹരിയിലേക് തിരിക്കുക എന്നുള്ളതാണ് ഇതിന്റെ  ലക്ഷ്യംശിശു ദിനത്തില്‍ ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍  ചുമര്‍ ചിത്രരചന നടത്തും.  അന്നേ ദിവസം തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രദര്‍ശനം സംഘടിപ്പിക്കും, കാംപയിനിന്റെ ഭാഗാമായി അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, അധ്യാപക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി  സ്‌നേഹ പൂര്‍വം എന്ന തലക്കെട്ടില്‍ ബോധവത്കരണ പരിപാടി  സംഘടിപ്പിക്കും.16 ന് ജില്ലയിലെ തിരഞ്ഞെടുത്ത സ്‌പെഷ്യല്‍ സ്‌കൂളില്‍ പുഞ്ചിരി’ എന്ന പേരില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കും. 19 ന്  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് മലപ്പുറം കോട്ടക്കുന്നില്‍ വൈകിട്ട് 3 മണിക്ക്  കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് കോര്‍ണര്‍ പ്രത്യേക കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്നും  ജില്ലാ നോഡല്‍ കോഓര്‍ഡിനേറ്റര്‍  സി പി സലിം  അറിയിച്ചു.
Next Story

RELATED STORIES

Share it