Kottayam Local

ശിശുദിനാഘോഷം: കുട്ടികളുടെ റാലി മന്ത്രി തിരുവഞ്ചൂര്‍ ഫഌഗ് ഓഫ് ചെയ്യും

കോട്ടയം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നു തിരുനക്കര മുതല്‍ ബേക്കര്‍ സ്‌കൂള്‍ വരെയുള്ള കുട്ടികളുടെ റാലി മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്യും. കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്ത തെരേസ് തോമസ് റാലി നയിക്കും. ചെണ്ടമേളത്തിന്റെയും ബാന്റിഡേയും അകമ്പടിയോടെ 3500-ലധികം കുട്ടികള്‍ റാലിയില്‍ അണിനിരക്കും.
റാലിയ്ക്ക് മുന്നോടിയായി നടക്കുന്ന കുട്ടികളുടെ ജില്ലാതല സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും. പാലാ സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ റോസ് മരിയ അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികളായ പൂജ അജിത് (ലൂര്‍ദ് പബ്ലിക് സ്‌കൂള്‍, കോട്ടയം) അരുന്ധതി ആര്‍ (ചിന്മയ വിദ്യാലയം, ഇല്ലിക്കല്‍) അനഘ അജിത് (മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍) സംസാരിക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ ഐക്യദാര്‍ഢ്യപ്രതിജ്ഞ ചൊല്ലികൊടുക്കും. കലക്ടര്‍ യു വി ജോസ് ശിശുദിന സന്ദേശം നല്‍കും. അസി. കലക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍, ഡിവൈഎസ്പിമാരായ വി അജിത്ത്, മുഹമ്മദ് കബീര്‍ റാവുത്തര്‍ ആര്‍ഡിഓ കെ എസ് സാവിത്രി, ആര്‍ടിഒ പ്രസാദ് ഏബ്രഹാം, വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ സി എ സന്തോഷ്, പിആര്‍ഡി മേഖല ഡെ. ഡയറക്ടര്‍ ശക്തികുമാര്‍, ഡിഎംഒ ഡോ ജേക്കബ് വര്‍ഗീസ്, ശിശുദിനാഘോഷകമ്മിറ്റി വൈസ് ചെയര്‍മാന്‍ ഏബ്രഹാം ഇട്ടിച്ചെറിയ, എഡിസി (ജനറല്‍) ആന്റ് ചീഫ് കോഡിനേറ്റര്‍ ടി എം മുഹമ്മദ് ജാ സംബന്ധിക്കും. ജില്ലാ ഭരണകൂടം, ജവഹര്‍ ബാലഭവന്‍, കോട്ടയം നഗരസഭ, ശിശുക്ഷേമ സമിതി, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി.
Next Story

RELATED STORIES

Share it