palakkad local

ശിശുദിനത്തിന് മുന്നോടിയായി കുട്ടികളുടെ വര്‍ണോല്‍സവം



കൊല്ലങ്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14ലെ ശിശുദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച വര്‍ണോല്‍സവം കൊടുവായൂര്‍ അങ്കണവാടി  സെന്ററില്‍ നടന്നു. പ്രസംഗം, ക്വിസ്, നാടന്‍പാട്ട്, സംഘഗാനം, ലളിതഗാനം, ദേശഭക്തിഗാനം, ജലച്ഛായ ചിത്രരചന തുടങ്ങിയ ഇനങ്ങളിലായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു. കൊടുവായൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം പി വാസുദേവന്‍ അധ്യക്ഷനായി. വാര്‍ഡ് അംഗം എ ആറുമുഖന്‍, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ സി ബീന, ജില്ലാ ശിശുക്ഷേമസമിതി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍ ശിവന്‍, വി കെ കമലം, എ കെ കുട്ടന്‍, അഡ്വ.എ.രണ്‍ദീഷ്, സമിതി ജോയിന്റ് സെക്രട്ടറി എം രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് സി പി ജോണ്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി മല്‍സരങ്ങള്‍ നടന്നു. മല്‍സരവിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 14ന് ശിശുദിനത്തില്‍ ചെറിയ കോട്ടമൈതാനിയില്‍ ചേരുന്ന കുട്ടികളുടെ ഘോഷയാത്രാ സമാപന യോഗത്തില്‍ നടക്കും.ശിശുദിനാഘോഷറാലിക്ക് നേതൃത്വം നല്‍കുന്ന കുട്ടികളുടെ പ്രധാനമന്ത്രിയായി പള്ളിക്കുറുപ്പ് ശബരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി സാന്‍ജോ ബിനോയിയെ തിരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ‘വര്‍ണോത്സവം’ ശിശുദിന കലോത്സവത്തില്‍ എഎല്‍പി വിഭാഗം പ്രസംഗ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് സാന്‍ജോ കുട്ടികളുടെ പ്രധാനമന്ത്രിയായത്. പുത്തൂര്‍ ഗവ.യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്‍.അഹല്യയെ കുട്ടികളുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യു.പി.വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അഹല്യ കുട്ടികളുടെ പ്രസിഡന്റായത്. നവംബര്‍ 14ന് മോയന്‍ എല്‍പി സ്‌കൂളില്‍ നിന്നാരംഭിച്ച് ചെറിയ കോട്ടമൈതാനിയില്‍ സമാപിക്കുന്ന കുട്ടികളുടെ ശിശുദിനഘോഷയാത്ര അഹല്യയും സാന്‍ജോയും നയിക്കും.
Next Story

RELATED STORIES

Share it