Kollam Local

ശിശുദിനം വിപുലമായി ആഘോഷിച്ചു

കൊല്ലം: ജില്ലയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി റാലിയും സമ്മേളനവും നടത്തി. കൊല്ലം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നിന്നും ആരംഭിച്ച ശിശുദിന റാലി ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഫഌഗ്ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി അക്‌സ എസ് ഷിബുവും കുട്ടികളുടെ സ്പീക്കര്‍ ബ്ലെയ്‌സിയും റാലി നയിച്ചു. കുട്ടികളുടെ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശുദിന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ജില്ലാ കലക്ടര്‍ സമ്മാദാനം നിര്‍വ്വഹിച്ചു. എന്‍ നിഹിന, കൊല്ലം ഡിഇഒ എം വി അജയകുമാര്‍, ഇബ്രാഹിംസേട്ട്, എഡിസി (ജനറല്‍) ജോണ്‍സണ്‍ പ്രേംകുമാര്‍, എന്‍ വി അജയകുമാര്‍, നെവിന്‍ ജോസഫ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അയത്തില്‍: കൊല്ലം അര്‍ബന്‍ രണ്ടിലെ 147, 151, 167 അങ്കണവാടികള്‍ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. രാവിലെ കുട്ടികളുടെ റാലിയും അതിന് ശേഷം കലാ മല്‍സരങ്ങളും നടത്തി. കട്ടവിള 151ാം അങ്കണവാടിയില്‍ വച്ച് നടന്ന പരിപാടി വെല്‍ഫെയര്‍ കമ്മിറ്റി അംഗം സോമരാജന്‍ ഉദ്ഘാടനം ചെയ്തു. മുളളുകാട്ടില്‍ സാദിക്ക്, ടീച്ചര്‍ അംബിക, ഹെല്‍പ്പര്‍ രാധ സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാന ദാനവും മധുര പലഹാര വിതരണവും നടത്തി.
കരുനാഗപ്പള്ളി: തഴവ 72ാം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷം പഞ്ചായത്തംഗം ലത ഉദ്ഘാടനം ചെയ്തു. വര്‍ക്കര്‍ ആനന്ദവല്ലി ശിശുദിന സന്ദേശം നല്‍കി. ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്‌കൂളില്‍ നെഹ്‌റു ക്വിസ് മല്‍സരം നടത്തി. നെഹ്‌റുവിന്റെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മല്‍സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. തിരുവനന്തപുരം ഒബിഎച്ച് ഡയറക്ടര്‍ ബാബു ഉദ്ഘാടനം ചെയ്തു. കുലശേഖരപുരം 11ാം വാര്‍ഡിലെ അങ്കണവാടി ശിശുദിനാഘോഷം സംഘടിപ്പിച്ചു. നെഹ്‌റു ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ എസ് പുരം സുധീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റഹിയാനത്ത്, ഗ്രിഗറി ഉണ്ണിത്താന്‍, യൂസഫ് കുഞ്ഞ്, ബിനീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it