Flash News

ശിവസേന സഖ്യമില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും:ബിജെപി മന്ത്രി

ശിവസേന സഖ്യമില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും:ബിജെപി മന്ത്രി
X


മുംബൈ: ശിവസേനയുമായി ബിജെപി സഖ്യമില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീല്‍.ഉദ്ധവ് താക്കറെയുടെ നപടികളാണ് ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാല്‍ഘാര്‍ ലോക്സഭാ മണ്ഡലത്തില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാട്ടീലിന്‍റെ പ്രസ്താവന. പാല്‍ഘാറില്‍ ബിജെപിക്കും ശിവസേനക്കും വെവ്വേറെ സ്ഥാനാര്‍ഥികളാണുള്ളത്. പാല്‍ഘാറില്‍ ഉദ്ധവ് താക്കറെ രാഷ്ട്രീയ മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it