ശിവസേനയുടെ അംഗീകാരം റദ്ദാക്കണം: ആം ആദ്മി പാര്‍ട്ടി

മുംബൈ: ശിവസേനയുടെ അംഗീകാരം റദ്ദാക്കണമെന്നും നേതാക്കളെ അറസ്റ്റ് ചെയ്യണമെ ന്നും ആം ആദ്മി പാര്‍ട്ടി (എഎപി). തിങ്കളാഴ്ച മുംബൈയില്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് യോഗം കൈയേറിയതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സേനയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടത്.50 വര്‍ഷത്തോളം പഴക്കമുള്ള ശിവസേന വിദ്വേഷരാഷ്ട്രീയത്തിനും ഗുണ്ടായിസത്തിനും മാത്രമാണ് സംഭാവന നല്‍കിയതെന്ന് എഎപി വക്താവ് പ്രീതി ശര്‍മ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള ഒരു പ്രവര്‍ത്തനത്തിലും ശിവസേന പങ്കാളിയായിട്ടില്ല. മഹാരാഷ്ട്രയുടെ ശബ്ദം തങ്ങളാണെന്ന് അവകാശപ്പെടുന്ന സേന ഒരിക്കല്‍ പ്പോലും സംസ്ഥാനം തനിച്ചു ഭരിച്ചിട്ടില്ല. ഒരു ലോക്‌സഭാ സീറ്റില്‍ ജയിക്കാന്‍ സേനയ്ക്കു രണ്ടു പതിറ്റാണ്ടിലധികം പ്രവര്‍ത്തിക്കേണ്ടിവന്നു. നിരുപദ്രവകാരികളായ പാട്ടുകാരെയും എഴുത്തുകാരെ യും ഭീഷണിപ്പെടുത്തുകയും ബന്ദും കലാപവും സംഘടിപ്പിക്കുകയും ചെയ്യുന്ന ഗുണ്ടകളുടെ സംഘമാണ് ശിവസേന. ശിവസേനയെ നിരോധിക്കണമെന്ന് രാജ്യത്തെ പൊതുസമൂഹം ഒന്നിച്ചാവശ്യപ്പെടണമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it