Flash News

ശിവലിംഗത്തിനായി കുഴിച്ചത് ദേശീയപാത; ആള്‍ദൈവത്തിനെതിരേ കേസ്

ശിവലിംഗത്തിനായി കുഴിച്ചത് ദേശീയപാത; ആള്‍ദൈവത്തിനെതിരേ കേസ്
X



ഹൈദരാബാദ്: സ്വപ്‌നത്തില്‍ ശിവന്‍ വന്ന് വലിയ ക്ഷേത്രം നിര്‍മിക്കാനാവശ്യപ്പെട്ടെന്നു പറഞ്ഞ് ശിവലിംഗം കണ്ടെത്താന്‍ തെലങ്കാന സ്വദേശി കുഴിച്ചത് ദേശീയ പാത. ജന്‍ഗോണ്‍ ജില്ലയിലെ പമ്പാര്‍ത്തി ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് ദേശീയപാത 20 അടിയോളം കുഴിച്ചായിരുന്നു ശിവലിംഗം കണ്ടെത്താനുള്ള ശ്രമം. ലഖന്‍ മനോജ് എന്ന മുപ്പതുകാരനാണ് റോഡ് കുഴിച്ചാല്‍ ശിവലിംഗം കിട്ടുമെന്ന് ശിവന്‍ പറഞ്ഞെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്. പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയ ശേഷമാണ് ജെസിബി ഉപയോഗിച്ച് ഇയാള്‍ ദേശീയപാത കുഴിച്ചത്. നിരവധി ഗ്രാമീണരും ഇയാള്‍ക്കൊപ്പും ചേര്‍ന്നിരുന്നു. അതേസമയം, ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടതോടെ തെലങ്കാന പോലീസ് സ്ഥലത്തെത്തി സംഘത്തെ നീക്കം ചെയ്യുകയും പൊതു മുതല്‍ നശിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കകയും ചെയ്തു.


[related]
Next Story

RELATED STORIES

Share it