ernakulam local

ശിവരാത്രി: ആലുവയില്‍ നാളെ ഗതാഗത നിയന്ത്രണം

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് നാളെ വൈകീട്ട് 4 മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെ ഗതാഗതക്രമീകരണം ഏര്‍പെടുത്തി. നിലവില്‍ ആലുവ ടൗണില്‍ നടപ്പാക്കിയിട്ടുള്ള വണ്‍വെ റൗണ്ട് ട്രാഫിക് പരിഷ്‌കരണം, നാളെ വൈകീട്ട് 4മുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 വരെ ഉണ്ടായിരിക്കുന്നതല്ല. അങ്കമാലി ഭാഗത്തുനിന്നും മണപ്പുറത്തേക്കു വരുന്ന വാഹനങ്ങള്‍ സെമിനാരിപ്പടിയില്‍നിന്നും ജിസിഡിഎ റോഡ് വഴി ആയുര്‍വേദ ആശുപത്രിക്കു മുന്നിലൂടെ മണപ്പുറത്തേക്കു പോവണം. മണപ്പുറത്ത് കെഎസ്ആര്‍ടിസി, പ്രൈവറ്റ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. മണപ്പുറം ഭാഗത്തു നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍, പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി പറവൂര്‍ കവലയില്‍ എത്തണം.തോട്ടക്കാട്ടുകര ജങ്ഷനില്‍നിന്നും മണപ്പുറത്തേക്ക് യാതൊരുവിധ വാഹനഗതാഗതവും അനുവദിക്കില്ല.വരാപ്പുഴ, എടയാര്‍ ഭാഗങ്ങളില്‍ നിന്നും ബസ്സുകള്‍ തോട്ടയ്ക്കാട്ടുകര കവലയില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് അവിടെ ആളുകളെ ഇറക്കിയതിനുശേഷം പറവൂര്‍ കവല, യുസി കോളജ്, കടുങ്ങല്ലൂര്‍ വഴി തിരികെ പോവണം.അങ്കമാലി ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവലയ്ക്കു സമീപമുള്ള ടെസ്റ്റ് ഗ്രൗണ്ടില്‍ യാത്ര അവസാനിപ്പിച്ച് അവിടെനിന്നും മടങ്ങി പോകണം.എറണാകുളം ഭാഗത്തുനിന്നും എന്‍എച്ച് വഴി അങ്കമാലി ഭാഗത്തേക്കു പോവുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പുളിഞ്ചോട് ജങ്ഷനില്‍നിന്നും സര്‍വീസ് റോഡില്‍കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തേണ്ടതും തിരികെ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറുനിന്നും ഫ്‌ളൈ ഓവറിന് അടിയില്‍കൂടി വലതുവശത്തേക്ക് തിരിഞ്ഞ് നേരെ അങ്കമാലി ഭാഗത്തേക്ക് പോവണം.എറണാകുളം ഭാഗത്തുനിന്നും എന്‍എച്ച് വഴി ആലുവ ഭാഗത്തേക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പുളിഞ്ചോട് ജങ്ഷനില്‍ നിന്നും സര്‍വീസ് റോഡില്‍കൂടി മാര്‍ക്കറ്റ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ എത്തേണ്ടതും പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസ്സുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി പുളിഞ്ചോട് വഴി പോവേണ്ടതാണ്.എറണാകുളം ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്ത് കുഴി വഴി ടിഎച്ച്ക്യു ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തേണ്ടതുമാണ്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്റില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാരോത്ത്കുഴി വഴി പോവേണ്ടതാണ്.പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വരുന്ന കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ്സുകള്‍, പമ്പ് ജങ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ആലുവ മഹാത്മാഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താല്‍ക്കാലിക സ്റ്റാന്റിലെത്തി അവിടെനിന്നും തിരികെ സര്‍വീസ് നടത്തേണ്ടതാണ്. ബാക്കിവരുന്ന ബസ്സുകള്‍ പതിവുപോലെ മാതാ തിയറ്റര്‍ ജങ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് സീനത്ത് ജങ്ഷന്‍ കറങ്ങി ഓള്‍ഡ് സ്റ്റാന്റ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പ്രവേശിക്കണം. അവിടെനിന്നും തിരികെ പെരുമ്പാവൂര്‍, കോതമംഗലം ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് നേരെ പമ്പ് ജങ്ഷനില്‍ നിന്നും ആളെ എടുത്ത് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകണം.പെരുമ്പാവൂര്‍ ഭാഗത്തുനിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പോലിസ് സ്‌റ്റേഷന്‍ വഴി സീനത്ത്, ഓള്‍ഡ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, കാരോത്തുകുഴി ജങ്ഷന്‍ മാര്‍ക്കറ്റ് റോഡ് വഴി സ്റ്റാന്റില്‍ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് പടിഞ്ഞാറുനിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി പുളിഞ്ചോട് ജങ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവ.ഹോസ്പിറ്റല്‍ ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പമ്പ് കവല, മാതാ തിയറ്റര്‍ വഴി സീനത്ത് ജങ്ഷനില്‍ എത്തി പോലിസ് സ്‌റ്റേഷന്‍ റോഡിലൂട പവര്‍ ഹൗസ് ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സര്‍വീസ് നടത്തേണ്ടതാണ്. ബൈപാസ് ജങ്ഷന്‍ മുതല്‍ പമ്പ് കവലവരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ(കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ്സുകള്‍ ഒഴികെ) യാതൊരുവിധ വാഹനഗതാഗതവും അനുവദിക്കുന്നതല്ല.ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരംകടവില്‍നിന്നും മണപ്പുറത്തേക്ക് പോവുന്നതിന് പാലം നിര്‍മിച്ചിട്ടുള്ളതിനാല്‍ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല.നാളെ രാത്രി 10മുതല്‍ ബുധനാഴ്ച രാവിലെ 10വരെ തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാംതന്നെ അങ്കമാലിയില്‍നിന്നും എംസി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോവണം. എറണാകുളത്തുനിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ കളമശ്ശേരിയില്‍നിന്നും കണ്ടയ്‌നര്‍ റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച് അത്താണി ജങ്ഷന്‍ വഴി തൃശ്ശൂര്‍ ഭാഗത്തേക്ക് പോവണം.പറവൂര്‍ ഭാഗത്തുനിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ യുസി കോളജ് ജങ്ഷനില്‍നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് കണിയാംകുന്ന്, കിഴക്കേ കടുങ്ങല്ലൂര്‍, മുപ്പത്തടം, പാതാളം, കണ്ടയ്‌നര്‍ റോഡ് വഴി  പോവേണ്ടതാണ്. ആലുവ ടൗണില്‍ നിന്നും ബൈപാസ് ജങ്ഷന്‍ ക്രോസ് ചെയ്യേണ്ട വാഹനങ്ങള്‍ ബൈപാസില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പുതിയതായി പണികഴിപ്പിച്ചിട്ടുള്ള സര്‍വീസ് റോഡ് വഴി മാര്‍ക്കറ്റ് ഭാഗത്ത് ഫ്‌ളൈഓവറിന് അടിയിലൂടെ എറണാകുളം ഭാഗത്തേക്ക് സര്‍വീസ് റോഡ് വഴിയും അങ്കമാലി-പറവൂര്‍ ഭാഗത്തേക്ക് യുടേണ്‍ ചെയ്തും പോകേണ്ടതാണ്. എന്‍എച്ചിലെ മുട്ടം മുതല്‍ വാപ്പാലശ്ശേരി വരെ എന്‍എച്ച് റോഡില്‍ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.
Next Story

RELATED STORIES

Share it