kannur local

ശിവപുരം സംഘര്‍ഷം; ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഉരുവച്ചാല്‍: ശിവപുരം പടുപാറയില്‍ സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് ശിവപുരം പടുപാറയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരായ സുധീഷ് (33), ഷൈജു (30), സജിത്ത് (26) എന്നിവര്‍ക്കും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേര്‍ന്നവരാണ്. പടുപാറയില്‍ വൈദ്യുതി തൂണില്‍ പെയിന്റടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു. നേരത്തേ പോലിസിടപെട്ട് പൊതുനിരത്തിലെ കോടിതോരണങ്ങള്‍ നിക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ശിവപുരം, പടുപാറ, ഇടപ്പഴശ്ശി, എന്നിടങ്ങളില്‍ റോഡരികില്‍ സ്ഥാപിച്ച തോരണങ്ങളും മറ്റും പോലിസ് നീക്കം ചെയ്തു. മാലൂര്‍ എസ്‌ഐ ടി കെ ഷിജുവിന്റെ നേതൃത്വത്തില്‍ കനത്ത പോലിസ് ശിവപുരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it