ശില്‍പയെ തേടി കര്‍ണാടക പോലിസെത്തി

കടുത്തുരുത്തി: ഗുല്‍ബര്‍ഗ റാഗിങ് കേസിലെ നാലാംപ്രതി ശില്‍പയെ തേടി കര്‍ണാടക കലബുറഗി എസ്പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ കോതനല്ലൂര്‍ ചാമക്കാലയിലുള്ള വീട്ടിലത്തെി. എന്നാല്‍, വീട് അടഞ്ഞുകിടക്കുകയായിരുന്നു.
ശില്‍പയും കുടുംബവും ഒളിവില്‍ പോയതായാണ് ലഭിക്കുന്ന വിവരം. പോലിസ് അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിവില്ലെന്ന വിവരമാണ് കിട്ടിയത്. തുടര്‍ന്ന് അയല്‍വാസികളില്‍ നിന്ന് ശില്‍പയുടെ അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ പോലിസ് സംഘം ശേഖരിച്ചു.
ഞായറാഴ്ച രാത്രിയാണ് പോലിസ് സ്ഥലത്തെത്തിയത്. രാത്രി തന്നെ വീട് കണ്ടെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
മൂന്ന് ദിവസമായി വീട് അടഞ്ഞുകിടക്കുകയാണെന്ന് അയല്‍വാസികള്‍ പോലിസിന് മൊഴിനല്‍കി. സമീപത്തെ ലോഡ്ജില്‍ താമസിച്ച പോലിസ് ഇന്നലെ പുലര്‍ച്ചെയാണ് ശില്‍പയുടെ വീട്ടിലത്തെിയത്.
കോഴിക്കോട്ടു നിന്നുള്ള കേരള പോലിസും കര്‍ണാടക പോലിസിനൊപ്പമുണ്ട്. ശില്‍പ ഏതു ബന്ധുവിന്റെ വീട്ടിലേക്കാണു പോയതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം കര്‍ണാടക പോലിസ് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തുമെന്നും കസ്റ്റഡിയിലെടുത്ത ശേഷമേ പോലിസ് മടങ്ങുകയുള്ളൂവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.
Next Story

RELATED STORIES

Share it