Flash News

ശിക്ഷ കഴിഞ്ഞും ജയിലില്‍ കിടക്കേണ്ടിവന്ന സിക്കുകാരന് സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചനം

ശിക്ഷ കഴിഞ്ഞും ജയിലില്‍ കിടക്കേണ്ടിവന്ന സിക്കുകാരന് സോഷ്യല്‍ ഫോറം ഇടപെടലിലൂടെ മോചനം
X


അബഹ: ശിക്ഷാകാലാവധി കഴിഞ്ഞു അഞ്ചു മാസത്തിലധികം ഖമീസ് മുശൈത്ത് ജയിലില്‍ കഴിയേണ്ടിവന്ന സിക്കുകാരനെ  സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറും സി സി ഡബ്ല്യൂ  അംഗവുമായ  സൈദ് മൗലവിവി അരീക്കോടിന്റെ  നിരന്തര ഇടപെടലിലൂടെ മോചിപ്പിച്ചു.
പഞ്ചാബിലെ ഗുരുദാസ്ല്‍പൂര്‍ ജില്ലയിലെ താമസക്കാരനായ മന്‍ദീപ് സിംങ് സുരേന്ദ്ര സിംങ് എന്ന വ്യക്തിയാണ് ജയില്‍ മോചിതനായത് . നാലു  വര്‍ഷമായി ഖമീസ് മുശൈത്ത് ബ്ലോക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു മന്‍ദീപ് സിംഗിന് കൂടെയുള്ള യുഗ് ബ്രദീസിംങ് എന്നയാള്‍ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലാവുകയും തുടര്‍ന്ന് സംശയാസ്പദമായി മന്‍ദീപ് സിംഗും ജയിലിലാവുകയുമായിരുന്നു. ഒന്‍പത്  മാസത്തെ ജയില്‍ സിക്ഷ കഴിഞ്ഞു അഞ്ചു മാസമായി  മോചനം കാത്ത് കഴിയുകയായിരുന്നു മന്‍ദീപ് സിംങ്. വിവരം അറിഞ്ഞ സോഷ്യല്‍ ഫോറം മെമ്പര്‍ സൈദ് മൗലവി ക്രിമിനല്‍ കോടതിയില്‍ പോയി അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് ജഡ്ജിക്ക് അപേക്ഷ നല്‍കുകയും കാര്യങ്ങള്‍ ജഡ്ജിയെ ബോധ്യപ്പെടുത്തി അദ്ദേഹത്തെ നിരുപാധികം മോചിപ്പിക്കനുള്ള ഉത്തരവ് കോടതിയില്‍ നിന്ന് സമ്പാദിക്കുകയുമായിരുന്നു. ഒപ്പമുള്ള ആള്‍ക്ക് രണ്ടു വര്‍ഷത്തെ ശിക്ഷാകാലാവധി ഉണ്ടായതായിരുന്നു മന്‍ദീപ് സിംഗിനു വിനയായത്.
Next Story

RELATED STORIES

Share it