World

ശിക്ഷാ ഇളവ്: ബ്രസീല്‍ മുന്‍ പ്രസിഡന്റിന്റെ ഹരജി കോടതി തള്ളി

ബ്രസീലിയ: അഴിമതിക്കേസില്‍ 12 വര്‍ഷത്തെ തടവുശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയി ഇനീസ്യോ ഡാ സില്‍വ സമര്‍പ്പിച്ച ഹരജി പരമോന്നതകോടതി തള്ളി. ബ്രസീലില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണു ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് സില്‍വ കോടതിയെ സമീപിച്ചത്.
11 മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍  ഹരജി സുപ്രിം ഫെഡറല്‍ ട്രൈബ്യൂണല്‍ കോടതി തള്ളുകയായിരുന്നു. കോടതിയിലെ 11 ജസ്റ്റിസുമാരില്‍ ആറുപേര്‍ ഡാ സില്‍വയ്‌ക്കെതിരായതാണ് ഹരജി തള്ളാനിടയായത്. മുന്‍ പ്രസിഡന്റിനെതിരേ നിരവധി അഴിമതി ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്. സില്‍വയെ അടുത്തുതന്നെ ജയിലിലേക്ക് മാറ്റുമെന്നാണു സൂചന.
Next Story

RELATED STORIES

Share it