Flash News

ശാസ്ത്രലോകത്തും പ്രതിഷേധം; പി എം ഭാര്‍ഗവ പത്മഭൂഷന്‍ തിരിച്ചു നല്‍കും

ശാസ്ത്രലോകത്തും പ്രതിഷേധം; പി എം ഭാര്‍ഗവ പത്മഭൂഷന്‍ തിരിച്ചു നല്‍കും
X
BHARGAVAന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പ്രമുഖ ശാസ്ത്രജ്ഞനും  സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി ഡയറക്ടറുമായ പി എം ഭാര്‍ഗവ പത്മഭൂഷന്‍ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചു. ശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് നൂറോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളയാളാണ് ഭാര്‍ഗവ. തനിക്ക്് കേന്ദ്രസര്‍ക്കാരില്‍ നിന്ന്് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം തിരികെ നല്‍കുമെന്നാണ് ഭാര്‍ഗവ പ്രഖ്യാപിച്ചത്.
യുക്തിബോധത്തിനും ശാസ്ത്രത്തിനുമെതിരായ സര്‍ക്കാരിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരികെ നല്‍കുന്നതെന്ന്്് ഭാര്‍ഗവ വിശദീകരിച്ചു.
മൂന്ന് യുക്തിവാദ എഴുത്തുകാരുടെ കൊലപാതകമാണ് തന്നെ അസ്വസ്ഥനാക്കിത്. വര്‍ഗീയവാദികള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ മോഡിസര്‍ക്കാര്‍ അനുമതി നല്‍കുന്ന സാഹചര്യത്തിലാണ് താന്‍ ഇത്തരമൊരു തീരമാനമെടുക്കുന്നത്്. ഒരു കലാകാരന് തന്റെ പ്രതിഷേധം തന്റെ സൃഷ്ടിയിലൂടെ പ്രകടിപ്പിക്കാം. എന്നാല്‍ ഒരു ശാസ്ത്രജ്ഞനായ താന്‍ എങ്ങിനെയാണ് തന്റെ ജോലിയിലൂടെ പ്രതിഷേധിക്കുക? അതിനാല്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഏകമാര്‍ഗമെന്ന നിലയിലാണ് പുരസ്‌കാരം തിരികെ നല്‍കുന്നത്. ശാസ്ത്രകാരന് തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ അവഗണിക്കാനോ മൗനം പാലിക്കാനോ സാധിക്കില്ലെന്നും ഭാര്‍ഗവ പറഞ്ഞു.
Next Story

RELATED STORIES

Share it