World

ശാസ്ത്രജ്ഞരുടെ സ്മരണയ്ക്കായി ചൈനയില്‍ മ്യൂസിയം

ശാസ്ത്രജ്ഞരുടെ സ്മരണയ്ക്കായി ചൈനയില്‍ മ്യൂസിയം
X
.

kitai

ബീജിങ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ബോബിന്റെയും സാറ്റ്്‌ലൈറ്റ് നിര്‍മാതാക്കളുടെയും സ്മരണയ്ക്കായി ചൈനയില്‍ മ്യൂസിയം പണിതതായി ഔദ്ദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബീജിങ്ങില്‍ നിന്നും 60 കി.മി. ദൂരെ സ്ഥിതി ചെയ്യുന്ന ഹയ്‌റോ യൂണിവേയ്‌സിറ്റി കാംപസിലാണ് മ്യൂസിയം നിര്‍മിച്ചിരിക്കുന്നത്.

ഗ്രൗണ്ട് ടെസ്റ്റുകളും മറ്റും നടത്തുന്നതിന് വേണ്ടി 1958ല്‍ നിര്‍മിച്ച സ്ഥലത്താണ് മ്യൂസിയം നിര്‍മിച്ചത്. 1967ലാണ് ആദ്യമായി ചൈന ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുക്കുന്നത്. കുറഞ്ഞ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ആറ്റോമിക് ബോബ് ടെസ്റ്റ് നടത്താനും ചൈനയ്ക്ക് സാധിച്ചു.

ഇത്തരം കണ്ടുപിടുത്തങ്ങള്‍ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിക്ക് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും, ലക്ഷ്യപ്രാപ്തിക്കായി പതിനേഴായിരത്തില്‍പ്പരം റിസേര്‍ച്ചേര്‍സ് പങ്കെടുത്തിട്ടുണ്ടെന്നും അവരുടെ ശ്രമഫലമായി അണുശക്തി കൈവരിച്ച അപൂര്‍വ്വം ചില രാജ്യളുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചിട്ടുണ്ട്, ചൈനീസ് അക്കാദമി സയന്‍സ് സെക്രട്ടറി   കവോ സിയാവോ പറഞ്ഞു.

08ff43f21278bea54b8cf0c7cbb4c251fbcc43eb
Next Story

RELATED STORIES

Share it