kannur local

ശാസ്ത്രം വിസ്മയച്ചെപ്പ് തുറന്നു



കണ്ണൂര്‍: കണക്കുകളും ശാസ്ത്രങ്ങളും അവര്‍ വിസ്മയങ്ങളാക്കിയപ്പോള്‍ വിരിഞ്ഞത് പുത്തന്‍ കണ്ടുപിടിത്തങ്ങള്‍. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ സമ്മാനിച്ച് റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവം തുടങ്ങി. ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കമെത്തിയ ബാല്യകൗമാരങ്ങള്‍ രൂപകല്‍പന ചെയ്തു. ഈ കൊച്ചുപരീക്ഷണങ്ങളില്‍ കാണാം, ഭാവിയുടെ പ്രതിഭാ സ്പര്‍ശം. കൗതുകവും പുത്തനറിവും പകര്‍ന്ന പഠനങ്ങളും കണ്ടുപിടിത്തങ്ങളും. ഒന്നാംദിനത്തില്‍ നിറഞ്ഞത് അന്വേഷണാത്മകതയും ശാസ്ത്രീയ മനോഭാവവും സൃഷ്ടിപരതയും ഒത്തുചേര്‍ന്ന പോരാട്ടം. യുപി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ ഒരോ വിഭാഗത്തിലും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പഠന പ്രൊജക്റ്റുകളില്‍ സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങള്‍ തിരഞ്ഞടുക്കാന്‍ കുട്ടികള്‍ ശ്രദ്ധിച്ചു. കണ്ണൂര്‍ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് (ശാസ്ത്ര മേള), പള്ളിക്കുന്ന് ഗവ. എച്ച്എസ്എസ് (ഗണിതശാസ്്ത്ര മേള), സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ് (സാമൂഹികശാസ്ത്ര മേള), ചൊവ്വ എച്ച്എസ്എസ്, ചൊവ്വ ധര്‍മസമാജം യുപി സ്‌കൂള്‍ (പ്രവൃത്തി പരിചയ മേള), കണ്ണൂര്‍ ജിവിഎച്ച്എസ്എസ് (ഐടി മേള) എന്നിവയാണ് വേദികള്‍. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ യു കരുണാകരന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍, കെ ഗോകുല്‍ കൃഷ്ണന്‍, എം ഉബൈദുല്ല, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ പ്രഭാകരന്‍, നോര്‍ത്ത് എഇഒ കെ വി സുരേന്ദ്രന്‍, സി എം ആശ, എന്‍ ടി സുധീന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it