Kollam Local

ശാസ്താംകോട്ട കായല്‍ തീരത്ത് തീപ്പിടിത്തം പതിവാകുന്നു

ശാസ്താംകോട്ട : ശാസ്താംകോട്ട കായല്‍ പരിസരത്തും ഡിബി കോളജ് പരിസരത്തും തീപ്പിടുത്തം പതിവാകുന്നു. ഇന്നലെ പതിനൊന്നു മണിക്കാണ് കായല്‍ തീരത്തെ കുന്നിന്‍ ചരുവുകളിലെ പുല്‍ച്ചെടികള്‍ക്ക് വീണ്ടും തീ പിടിച്ചത്.
ഒന്നര മാസത്തിനിടെ പത്ത്  പ്രാവശ്യത്തില്‍ കൂടുതല്‍  ഈ പ്രദേശം അഗ്‌നിക്ക് ഇരയായായിട്ടുണ്ട്.
ആള്‍താമസം തീരെ കുറവായ ഈ പ്രദേശത്ത് തമ്പടിക്കുന്ന മദ്യപ സംഘങ്ങളാണ് തീയിടുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയും ഉള്‍പ്പടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ആരോപണമുണ്ട്. ശാസ്താംകോട്ടയില്‍ നിന്നും അഗ്‌നിശമന സേന എത്തിയാണ് ഇന്നലെ തീ അണച്ചത് .
തീ അണയ്ക്കുന്നതിന് ഓഫിസര്‍ ഇന്‍ ചാര്‍ജ് ഷാനവാസ്, ലീഡിങ് ഫര്‍മാന്‍മാരായ ശ്രീകുമാര്‍,മോഹനബാബു,ഫയര്‍മാന്‍മാരായ പുഷ്പന്‍, അജീഷ്, രാജു എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it