Districts

ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധമില്ലെന്ന് സ്വാമി സൂക്ഷ്മാനന്ദ

തിരുവനന്തപുരം: ശിവഗിരി മു ന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടേത് സ്വാഭാവികമരണമാണെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും സ്വാമി സൂക്ഷ്മാനന്ദ. ശ്രീനാരായണ ധര്‍മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രമേശ് പറയുന്ന കൊലയാളി പ്രിയനെ തനിക്കറിയില്ല. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയുള്ളതുമാണെന്നു സൂക്ഷ്മാനന്ദ മാധ്യമങ്ങളോട് പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ സംസാരിക്കാത്തതിനാലാവാം ബിജു രമേശ് ഇപ്പോള്‍ തനിക്കുനേരെ തിരിയുന്നത്. നീന്തലറിയാവുന്നവര്‍ മുങ്ങിമരിച്ച സംഭവങ്ങള്‍ ഇതിനുമുമ്പുമുണ്ടായിട്ടുണ്ട്. അതെല്ലാം കൊലപാതകമാണെന്നു പറയാനാവില്ല. ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ തനിക്കു പങ്കുണ്ടെന്നു പറയുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. ശാശ്വതീകാനന്ദയെ കൊല്ലണമെങ്കില്‍ ആലുവാ മഠത്തില്‍ എന്തിനുപോവണമെന്നും അദ്ദേഹം ചോദിച്ചു. സ്വാമിയുടെ റൂട്ട് മാറ്റിയത് താനാണെന്നു പറയുന്നതെന്തിനാണ്. സ്വാമി സ്വമേധയാ തീരുമാനിച്ചുറപ്പിച്ച യാത്രയ്ക്കിടെയാണ് ആലുവയിലെത്തിയത്. അവിടെവച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. പലതവണ അന്വേഷിച്ചിട്ടും കൊലപാതകമാണെന്ന് തെളിയിക്കാന്‍ സാധിക്കാത്ത കേസാണിത്. അതിനാല്‍, ബിജു രമേശിന്റെ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ തരമില്ല. തനിക്കു പറയാനുള്ളതെല്ലാം അന്വേഷണസംഘത്തോടു പലതവണ പറഞ്ഞിട്ടുണ്ട്. ഇനിയും പറയാന്‍ തയ്യാറാണ്. ആറുതവണയാണ് കേസുമായി ബന്ധപ്പെട്ട് മൊഴിനല്‍കിയിട്ടുള്ളത്. അതിനിയും ആവര്‍ത്തിക്കുമെന്നും സൂക്ഷ്മാനന്ദ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it