Flash News

ശാശ്വതീകാനന്ദയുടെ മരണം; നീന്തലറിയാവുന്ന ആള്‍ എങ്ങിനെ മുങ്ങിമരിച്ചുവെന്ന് ഹൈക്കോടതി

ശാശ്വതീകാനന്ദയുടെ മരണം;  നീന്തലറിയാവുന്ന ആള്‍ എങ്ങിനെ മുങ്ങിമരിച്ചുവെന്ന് ഹൈക്കോടതി
X


shashwathikanadaകൊച്ചി: നീന്തലറിയാവുന്ന ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദ  എങ്ങിനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി. സ്വാമിയുടെ മരണത്തില്‍ പുതിയ
വിവരങ്ങള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് അന്വേഷിച്ചൂകൂടെ എന്നും കോടതി ചോദിച്ചു.

തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിശദീകരണം. കേസില്‍ എന്തുകൊണ്ട് പുനരന്വേഷണം സാധ്യമല്ലെന്നും കോടതിയുടെ ചോദ്യങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബിജു രമേശിന്റെ ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്തെങ്കിലും വിവരമുണ്ടെങ്കില്‍ പോലിസിനെ അറിയിക്കുകയാണ് വേണ്ടത്. ആറ് എസ്.പിമാര്‍ കേസ് അന്വേഷിച്ചിട്ടുണ്ട്. കേസിലെ ദുരൂഹത കണ്ടെത്താനായില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it