Flash News

ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്ന് ചെന്നിത്തല

കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച്്തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വാമിയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തുടരന്വേഷണം നടത്താനാകൂ എന്നും നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. സര്‍ക്കാരിന് ആരേയും ബോധപൂര്‍വം രക്ഷിക്കാനോ കുറ്റക്കാരാക്കാനോ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ പുനരന്വേഷണം നടത്താനാവില്ലെന്നും തുടരന്വേഷണം ആവാമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it