Flash News

ശാശ്വതീകാനന്ദയുടെ മരണം; പ്രഥമദൃഷ്ടിയില്‍ ക്രമക്കേട് കാണുന്നില്ല: ഹൈക്കോടതി

ശാശ്വതീകാനന്ദയുടെ മരണം;  പ്രഥമദൃഷ്ടിയില്‍ ക്രമക്കേട് കാണുന്നില്ല: ഹൈക്കോടതി
X
swami

കൊച്ചി; സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പ്രഥമദൃഷ്ടിയില്‍ ക്രമക്കേട് കാണുന്നില്ലെന്ന് ഹൈക്കോടതി.  പോസ്റ്റ്മാര്‍ട്ടം ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. പരിശോധനയില്‍ സംശയാസ്പദമായ ഒന്നും പ്രഥമദൃഷ്ടിയില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചു.
മരണത്തില്‍ ദുരൂഹത ഉള്ളതായി നിരവധി കത്തുകള്‍ ലഭിച്ചിട്ടുണ്ട്. പലരുടെയും പേരുകള്‍ കത്തുകളില്‍ പ്രതിപാദിക്കുന്നുണ്ട്.  കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്നും കമാല്‍ പാഷ ഹരജി പരിഗണിക്കവെ പറഞ്ഞു.
Next Story

RELATED STORIES

Share it