Districts

ശാശ്വതീകാനന്ദയുടെ മരണം; തുടരന്വേഷണത്തിനു സ്‌റ്റേയില്ല

കൊച്ചി: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിനു ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പള്ളുരുത്തി പ്രിയന്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ബി കെമാല്‍പാഷ പരിഗണിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണം നടക്കട്ടെയെന്നും അതിനുശേഷമാവാം മറ്റു നടപടികളെന്നും വാക്കാല്‍ കോടതി ചൂണ്ടിക്കാട്ടി. തുടരന്വേഷണം നിഷ്പക്ഷമാവില്ലെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും അതുവരെ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം സ്‌റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
ഹരജിയില്‍ എതിര്‍കക്ഷികളോട് വിശദീകരണം തേടിയ കോടതി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിക്കൊപ്പം പരിഗണിക്കാനായി മാറ്റി. കേസില്‍തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ അഖില കേരള അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയും ഇതേ ബെഞ്ചിന്റെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it