ernakulam local

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മുച്ചക്ര വാഹനത്തില്‍ നിയാസ് താണ്ടിയത് കിലോമീറ്ററുകള്‍

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മുച്ചക്ര വാഹനത്തില്‍ നിയാസ് താണ്ടിയത് കിലോമീറ്ററുകള്‍മൂവാറ്റുപുഴ: ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് മുച്ചക്ര വാഹനത്തില്‍ നിയാസ് താണ്ടിയത് ആയിരത്തോളം കിലോമീറ്റര്‍. ജന്മനാ ഇരുകാലുകളും തളര്‍ന്ന പേഴയ്ക്കാപ്പിള്ളി എസ് വളവ് പൂത്തനാല്‍ ഹംസയുടെ മകന്‍ നിയാസാണ് പേഴയ്ക്കാപ്പിള്ളിയില്‍ നിന്നും മുച്ചക്ര വാഹനത്തില്‍ ഗോവ വരെ യാത്രചെയ്തത്. യാത്രകള്‍ എന്നും ഹരമായ നിയാസ് തന്റെ വൈകല്യങ്ങള്‍ വകവയ്ക്കാതെ വിവിധ സ്ഥലങ്ങളിലേയ്ക്ക് തന്റെ മുച്ചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് പതിവാണ്. എന്നാല്‍ 1000ത്തോളം കിലോമീറ്റര്‍ സഞ്ചരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ഡിസംബര്‍ 27ന് രാവിലെ 6.30ന് പേഴയ്ക്കാപ്പിള്ളിയിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ച നിയാസ് വൈകിട്ട് ഏഴ് മണിയോടെ കണ്ണൂരില്‍ എത്തി അവിടെ താമസിച്ച ശേഷം 28ന് രാവിലെ 6.30ന് കണ്ണൂരില്‍ നിന്നും യാത്ര തിരിച്ച്  രാത്രി എട്ടിന് കര്‍ണ്ണാടകയിലെ മുണ്ടേശ്വര്‍ എന്ന സ്ഥലത്ത് താമസിച്ച് 29ന് രാവിലെ ഏഴിന് ഇവിടെ നിന്നും യാത്ര തിരിച്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ഗോവയിലെത്തിയത്. രണ്ടര ദിവസത്തെ യാത്രക്കൊടുവില്‍ ഗോവയിലെത്തി അവിടെ വിവിധ പ്രദേശങ്ങളില്‍ മുച്ചക്ര വാഹനത്തില്‍ കറങ്ങിയ ശേഷം മുച്ചക്ര വാഹനം ഗോവയിലെ പാര്‍സല്‍ ഏജന്‍സിയില്‍ എല്‍പ്പിച്ച് നാട്ടിലേയ്ക്ക് അയച്ച ശേഷം െ്രെടയിനിലാണ് നിയാസ് വീട്ടില്‍ തിരിച്ചെത്തിയത്. ഏകദേശം 1200ഓളം കിലോമീറ്റര്‍ മുച്ചക്ര വാഹനത്തില്‍ സഞ്ചരിച്ചുവെന്ന് നിയാസ് പറഞ്ഞു. പ്ലസ്ടു വരെ പഠിച്ച നിയാസ് പിതാവിന്റെ ടെക്‌സ്‌റ്റൈല്‍സില്‍ സഹായിയാണ്. എല്‍ദോ എബ്രഹാം എംഎല്‍എ നിയാസിന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണും നിയാസിനെ ആദരിച്ചു. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും ലൈബ്രറികളുടെയും നേതൃത്വത്തില്‍ നിയാസിനെ ആദരിച്ചു.
Next Story

RELATED STORIES

Share it