ernakulam local

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ലോകറേക്കോഡിന്റെ തിളക്കത്തില്‍ അഞ്ജു

മൂവാറ്റുപുഴ: ലോകഭിന്നശേഷി ദിനത്തില്‍ ശാരീരിക അവശത നേരിടുന്നവര്‍ക്ക് പ്രചോദനമാവുകയാണ് അഞ്ജു റാണി. ജന്‍മനാ രണ്ടു കാലിന്റെയും ചലന ശേഷി നഷ്ടപ്പെട്ട അഞ്ജു റാണി അടിമാലി പൊന്‍മുടി സ്വദേശിനിയാണ്. ഇപ്പോള്‍ മൂവാറ്റുപുഴയിലാണ് താമസം. കോതമംഗലം എംഎ കോളേജില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദവും മൂവാറ്റുപുഴ ജിടെക് അക്കാദമിയില്‍ നിന്നും വീഡിയോ എഡിറ്റിങ്ങില്‍ ഡിപ്ലോമയും നേടി. വെയിറ്റ് ലിഫ്റ്റിങ്ങില്‍ രണ്ട് ലോക റെക്കോഡുകളാണ് അഞ്ജു റാണിക്കുള്ളത്. യനിവേഴ്‌സല്‍ റോയോര്‍ഡ് ഫോറം ഇനത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡും, റെക്കോഡ് സെക്ടര്‍ ഇനത്തില്‍ അമേരിക്കന്‍ റെക്കോഡും നേടി. രണ്ട് കൈകൊണ്ടും ഒരേ സമയം എഴുതി ഗിന്നസ് റെക്കോഡില്‍ കയറാനുള്ള ശ്രമത്തിലാണ് അഞ്ജു റാണി. വീട്ടില്‍ ഇരുന്ന് വീഡിയോ എഡിറ്റിങ് ജോലി ചെയ്യുന്ന അഞ്ജു റാണി ജ്യുവല്ലറി മേക്കിങ്ങില്‍ വിദഗ്ദ്ധയാണ്. അഞ്ജു റാണി ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ ഫേസ്ബുക്ക് സഹായത്തോടെ വിപണനം നടത്തുന്നു. പാരാപ്ലീജിക് രോഗികളുടെ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഗാനമേള ട്രൂപ്പിലെ പ്രധാന ഗായിക കൂടിയാണ് അഞ്ജു റാണി.വെയിറ്റ് ലിഫ്റ്റിങ്ങില്‍ രണ്ട് ലോക റെക്കോഡുകള്‍ കരസ്ഥമാക്കിയ അഞ്ജു റാണിക്ക് ജില്ലാ പഞ്ചായത്ത് മെംബര്‍ എന്‍ അരുണ്‍ ഉപഹാരം നല്‍കുന്നു
Next Story

RELATED STORIES

Share it