Flash News

ശാരീരിക പീഡനം: മദ്റസയില്‍ ബോധവല്‍ക്കരണം നടത്താന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം

ശാരീരിക പീഡനം: മദ്റസയില്‍ ബോധവല്‍ക്കരണം നടത്താന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം
X


തിരുവനന്തപുരം: മാനസികമായോ ശാരീരികമായോ കുട്ടികളെ പീഡിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നത് സംബന്ധിച്ച് മദ്റസയിലും ഭരണസമിതി അംഗങ്ങള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്താന്‍ മലപ്പുറം ജില്ലയിലെ പൂക്കാട്ടിരി കൗക്കബുല്‍ ഇസ്്‌ലാം സെക്കന്‍ഡറി മദ്്‌റസ പ്രധാനാധ്യാപകന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ചൂരല്‍ ഉള്‍പ്പെടെ എല്ലാ വടികളും മദ്്‌റസയില്‍നിന്ന് നീക്കി ബാലസൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ലംഘനങ്ങള്‍ ഉണ്ടായാല്‍ കുറ്റക്കാര്‍ക്കെതിരെ കൈക്കൊളളുന്ന നടപടികള്‍ തയ്യാറാക്കി അധ്യാപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും നിര്‍ദേശിച്ചു. മദ്്‌റസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാരോപിച്ച് പൂക്കാട്ടിരി സ്വദേശി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പരാതിക്കാരന്റെ മകന് മാനസികമായ ഒരു വെല്ലുവിളിയും സഹപാഠികളില്‍ നിന്നോ മുതിര്‍ന്നവരില്‍നിന്നോ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനാധ്യാപകനോട്്്് കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടിക്ക് കൗണ്‍സലിങ് ഉള്‍പ്പെടെയുളള സഹായങ്ങള്‍ നല്‍കാന്‍ മലപ്പുറം ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം.
Next Story

RELATED STORIES

Share it