ശാരദ തട്ടിപ്പുകേസ്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊല്‍ക്കത്ത: ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി ശ്രിന്‍ജോയ് ബോസ്, ശാരദ ചിട്ടിഫണ്ട് ചെയര്‍മാന്‍ സുദിപ്ത സെന്‍ ഗുപ്ത എന്നിവരടക്കം 10 വ്യക്തികളും 11 കമ്പനികളുമാണു പ്രതികള്‍. പ്രത്യേക സെഷന്‍സ് കോടതിയിലാണ് 10,000 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ഇതുവരെ 600 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it