Kollam Local

ശാപ മോക്ഷം കാത്ത് കടക്കാമണ്‍-പൂച്ചിമാന്‍കടവ് പാത

പത്തനാപുരം: കടക്കാമണ്‍-പൂച്ചിമാന്‍കടവ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. വര്‍ഷങ്ങളായി ടാറിങും മെറ്റലിങും ഇളകിയ റോഡ് അപകട നിലയിലായിട്ടും അധികൃതര്‍ റോഡ് ഗതാഗത യോഗ്യമാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ ബുദ്ധിമുട്ടിക്കുകയാണെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു.

മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് ഈ റോഡ്. ഏകദേശം നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ റോഡിനോട് അധികൃതരുടെ അനാസ്ഥക്കെതിരേ പ്രത്യക്ഷ സമര പരിപാടികള്‍ നടത്തുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
ഇരുചക്ര വാഹന യാത്രികര്‍ മിക്കപ്പോഴും വീഴുന്നത് പതിവ് കാഴ്ചയാണ്. പുനലൂര്‍-മൂവാറ്റുപുഴ പ്രധാന പാതയിലേക്കും വാഴത്തോപ്പ്-ചേകം റോഡിലേക്കും പ്രവേശിക്കുന്ന പ്രധാന റോഡാണിത്.
കടക്കാമണ്ണില്‍ മെയിന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുലൈനായി റോഡ് മുറിച്ചത് മൂടാതെ കിടക്കുന്നതും അപകടങ്ങള്‍ക്ക് വഴി വക്കുന്നു.
റോഡ് പുനര്‍നിര്‍മാണത്തിന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരണ നടപടികള്‍ ഉള്‍പ്പെടെയയുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തുവാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it