wayanad local

ശാപമോക്ഷം കാത്ത് നൂല്‍പ്പുഴയിലെ മാര്‍ക്കറ്റ് കെട്ടിടം

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴയിലെ മാര്‍ക്കറ്റ് സമുച്ചയത്തിന് ശാപമോക്ഷമായില്ല. പുതിയ ഭരണസമിതിയെങ്കിലും ഇടപെട്ട് കെട്ടിട സമുച്ചയങ്ങള്‍ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഒരു പതിറ്റാണ്ട് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ നാശത്തെ നേരിടുകയാണ്.
നൂല്‍പ്പുഴ പഞ്ചാത്തിലെ കല്ലൂരില്‍ നിര്‍മിച്ച മല്‍സ്യ-മാംസ മാര്‍ക്കറ്റാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കല്ലൂരിന്റ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മല്‍സ്യ-മാംസ വില്‍പനക്കാരെ ഒരു കുടക്കീഴില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിട സമുച്ചയം നിര്‍മിച്ചത്.
എന്നാല്‍, ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി നിര്‍മിച്ച കെട്ടിടത്തിലേക്ക് ആരും മാറാന്‍ തയ്യാറായില്ല.
കഴിഞ്ഞ ഭരണസമിതി ഈ കെട്ടിടങ്ങള്‍ ടൂറിസം പദ്ധതിയലുള്‍പ്പെടുത്തി മ്യൂസിയം ആക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നടപടികള്‍ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ നാശത്തെ നേരിടുന്ന കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ഭരണസമിതി നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it