ശാന്തിതീരം പുഴയോരം പാര്‍ക്ക് തുറന്നു
BY Sumeera SMR29 Feb 2016 5:06 AM GMT
Sumeera SMR29 Feb 2016 5:06 AM GMT
മലപ്പുറം: ജില്ലയുടെ ആസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് മന്ത്രി എ പി അനില്‍കുമാര്‍ തുറന്നുകൊടുത്തു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പാര്‍ക്കിലെ സാധാരണ വിനോദങ്ങള്‍ക്ക് പുറമെ പുഴയുടെ സാമീപ്യം മുതലെടുത്ത് മറ്റ് വിനോദ പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കയാക്കിങ്, പെഡല്‍ ബോട്ടിങ് എന്നിവയ്ക്കൊപ്പം ജലബലൂണ് സംവിധാനവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. പത്തു രൂപയാണ് പ്രവേശന ഫീസ്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങള്‍ പാര്‍ക്കില്‍ ലഭ്യമാണ്.
സ്വകാര്യ പങ്കാളിത്തോടെയാണ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭ അധ്യക്ഷ സി എച്ച് ജമീല, ജില്ലാ കലക്ടര്‍ ടി ഭാസ്കരന്, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍കോയ, കൗണ്‍സിലര്‍മാരായ സലീന, ബുഷ്റ, ഹാരിസ് ആമിന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡിടിപിസി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി കെ അസലു, എം കെ മുഹ്സിന്, എ കെ എ നസീര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT