Flash News

ശാഖയിലേക്ക് സ്ത്രീകളെ അടുപ്പിക്കില്ലെന്ന് ആര്‍എസ്എസ്

ശാഖയിലേക്ക് സ്ത്രീകളെ അടുപ്പിക്കില്ലെന്ന് ആര്‍എസ്എസ്
X


ന്യൂഡല്‍ഹി: ആര്‍എസ്എസ് ശാഖകളില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ സംഘടന തള്ളി. കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ് ഈ റിപോര്‍ട്ടെന്ന് ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ശാഖകളില്‍ പുരുഷന്മാര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവൂ എന്നും അവരിലൂടെ കുടുംബങ്ങളിലേക്കും സംഘടനയെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ഒരിക്കലും ആര്‍എസ്എസ് ശാഖകളില്‍ കണ്ടിട്ടില്ലെന്നും ഇത് സംഘടന സ്ത്രീകളോട് കാണിക്കുന്ന വിവേചനമാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് വൈദ്യ രൂക്ഷമായി പ്രതികരിച്ചു. ചൊവ്വാഴ്ച വഡോദരയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുല്‍ ആര്‍എസ്എസിന്റെ സ്ത്രീവിവേചനത്തെക്കുറിച്ച് സൂചിപ്പിച്ചത്. പുരുഷന്മാര്‍ക്കിടയില്‍ മാത്രം പ്രവര്‍ത്തിക്കുക എന്നത് ആര്‍എസ്എസിന്റെ തുടക്കം മുതലുള്ള തീരുമാനമാണ്. സംഘടനയ്ക്ക് അതിന്റേതായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും വൈദ്യ വിശദീകരിച്ചു.
Next Story

RELATED STORIES

Share it