ശശി തരൂരിന്റെ നിശബ്ദതമാനിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി:  ശശി തരൂര്‍ എംപിയുടെ നിശബ്ദനാവാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന് റിപബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയോട് ഡല്‍ഹി ഹൈക്കോടതി. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണം സംബന്ധിച്ച ചര്‍ച്ചയോ വാര്‍ത്തയോ നല്‍കുന്നതിന് തടസ്സമില്ല. എന്നാല്‍, തരൂരിന്റെ നിശബ്ദനാവാനുള്ള അവകാശത്തെ മാനിക്കണമെന്നാണ് ജസ്റ്റിസ് മന്‍മോഹന്‍ റിപബ്ലിക് ചാനലിന് നിര്‍ദേശം നല്‍കിയത്. സുനന്ദയുടെ മരണം സംബന്ധിച്ച ചര്‍ച്ചകളും വാര്‍ത്തകളും നല്‍കുന്നതില്‍ നിന്ന് ചാനലിനെ തടയണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ നല്‍കിയ ഹരജി കോടതി നിരസിച്ചു. വാര്‍ത്ത സംപ്രേഷണം ചെയ്യാനുള്ള ചാനലിന്റെ അവകാശം തടയാനാവില്ല, എന്നാല്‍, വാര്‍ത്തയില്‍ തുല്യത നിലനിര്‍ത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് വ്യക്തമാക്കി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് തരൂരിനെ അറിയിക്കണമെന്നും അദ്ദേഹത്തിന്റെ അഭിപ്രായം തേടണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും നിശബ്ദനാവാനുള്ള അവകാശമുണ്ട്.  സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച മൂന്ന് വ്യത്യസ്ത അപേക്ഷകള്‍ പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it