thiruvananthapuram local

ശശി തരൂരിന്റെ ഓഫിസ് ആക്രമണം: അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമെന്ന്

തിരുവനന്തപുരം: ഫാഷിസ്റ്റ് നടപടികളിലൂടെ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് എംപിയുടെ ഓഫിസിന് നേരെയുള്ള അതിക്രമമെന്ന് കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവി.  തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റ് പിടിച്ചടക്കണമെന്നുള്ള വ്യാമോഹത്തിന്റെ ഭാഗമായി ബിജെപി കേന്ദ്രനേതൃത്വത്തിലെ ഉന്നതരുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. തീക്കൊള്ളി കൊണ്ട് തലചൊറിയാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ കിരാത നടപടിക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
കരിയോയില്‍ പ്രയോഗം  അഭിപ്രായ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു. ജനാധിപത്യത്തില്‍ അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്രമുണ്ട്.  ഇത്തരം ഭീക്ഷണിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ട് മടക്കില്ലെന്നും കെ എം അഭിജിത്ത് പറഞ്ഞു.
തിരുവനന്തപുരം: ശശിതരൂര്‍ എംപിയുടെ  ഓഫിസിന് നേരെ ബിജെപി നടത്തിയ കരുതിക്കൂട്ടിയുള്ള ആക്രമണം അങ്ങേയറ്റം അപലനീയവും, പ്രതിക്ഷേധാര്‍ഹവുമാണെന്ന് സിഎംപി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം അഡ്വ. ജി സുഗുണന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലിക അവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റമാണ്. അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുഗുണന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it