Flash News

ശശികല : തടവുപുള്ളി നമ്പര്‍ 10711

ശശികല : തടവുപുള്ളി നമ്പര്‍ 10711
X


[caption id="attachment_178539" align="aligncenter" width="400"]ശശികല ജയലളിത സമാധിയിലെത്തി പ്രതിജ്ഞയെടുക്കുന്നു ശശികല ജയലളിത സമാധിയിലെത്തി പ്രതിജ്ഞയെടുക്കുന്നു[/caption]

ബംഗളൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ ജയില്‍ ജീവിതം തുടങ്ങി. 10711 ആണ് ശശികലയുടെ ജയില്‍ നമ്പര്‍. കൂട്ടു പ്രതിയും സഹോദര ഭാര്യയുമായ ഇളവരശി 10712 നമ്പറില്‍ തടവുപുള്ളിയായി കൂടെയുണ്ട്. ജയിലില്‍ വിഐപി പരിഗണന വേണമെന്നും കൂടുതല്‍ സൗകര്യം വേണമെന്നും ശശികല ആവശ്യപ്പെട്ടു. എ ക്ലാസ് സെല്‍ അനുവദിക്കണം, ധ്യാനിക്കാന്‍ സെല്ലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
കീഴടങ്ങുന്നത് വൈകിപ്പിച്ച ശശികലയും കൂട്ടു പ്രതികളും ബുധനാഴ്ച്ച സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് പരപ്പന അഗ്രഹാര കോടതിയിലെത്തി കീഴടങ്ങിയത്. ജയലളിതയുടെ സമാധിയിലെത്തി പ്രതിജ്ഞയെടുത്തും എംജിആര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയും നാടകീയമായാണ് ശശികല ജയിലിലേക്ക് യാത്ര പുറപ്പെട്ടത്. ശശികല എത്തുന്നതിനു മുന്‍പു തന്നെ ഭര്‍ത്താവും ബന്ധുക്കളും കോടതിയിലെത്തിയിരുന്നു. ജയില്‍ പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും സംഘര്‍ഷമുണ്ടായി. ശശികലയുടെ സംഘത്തോടൊപ്പം എത്തിയ ഒരു വാഹനം ജനക്കൂട്ടം അക്രമിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ ശശികലക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അണ്ണാ ഡിഎംകെ നേതാക്കള്‍ രാവിലെ തന്നെ മൈസൂരിലെത്തി കര്‍ണ്ണാടക അഭ്യന്തര വകുപ്പു മന്ത്രിയുമായി സംസാരിച്ചിരുന്നു.
Next Story

RELATED STORIES

Share it