Flash News

ശശികലയെ പുറത്താക്കി പന്നീര്‍സെല്‍വം വിഭാഗം

ശശികലയെ പുറത്താക്കി പന്നീര്‍സെല്‍വം വിഭാഗം
X
sasikala

ചെന്നൈ: ശശികലയെ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ച് പന്നീര്‍സെല്‍വം വിഭാഗം. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ മദുസൂദനന്‍ ആണ് ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പിറക്കിയത്. ശശികലയുടെ ബന്ധുവായ ടിടിവി ദിനകരനെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയതായും പത്രക്കുറിപ്പിലുണ്ട്. വെങ്കിടേഷിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് പന്നീര്‍സെല്‍വം പക്ഷത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ എഐഎഡിഎംകെ പ്രിസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മധുസൂദനനെ ശശികല മാറ്റിയിയത്. പകരം കെ എ സെങ്കോട്ടയ്യനെ തല്‍സ്ഥാനത്ത് നിയോഗിക്കുകയും ചെയ്തു.
പാര്‍ട്ടി ഭരണഘടനപ്രകാരം അഞ്ചു വര്‍ഷം തുടര്‍ച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാള്‍ക്കു മാത്രമേ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്തയുള്ളൂ. ആയതിനാല്‍ ചട്ടവിരുദ്ധമായാണ് ശശികല സ്ഥാനത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി മുന്‍ വിദ്യാഭ്യാസമന്ത്രി കെ പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്. പുതിയ ജനറല്‍ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളില്‍നിന്നു മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ അംഗങ്ങളെ പുറത്താക്കാന്‍ ശികലക്ക് യോഗ്യതയില്ലെന്നാണ് പന്നീര്‍ സെല്‍വം വിഭാഗത്തിന്റെ നിലപാട്. നാളെ 11 മണിക്കാണ് തമിഴ്‌നാട് നിയമസഭയില്‍ പളനിസാമിയുടെ 31 അംഗ മന്ത്രിസഭ വിശ്വാസവോട്ട് തേടുക.
Next Story

RELATED STORIES

Share it