ശശികലയുടെ സഹോദരന് പുതിയ പാര്‍ട്ടി

തിരുവാരൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. അമ്മ അണി എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ഓഫിസ് തിരുവാരൂരില്‍ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.
ചെന്നൈയിലും ഉടനെ പാര്‍ട്ടി ഓഫിസ് തുറക്കും. തന്റെ മരുമകന്‍ ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദിവാകരനും ദിനകരനും തമ്മില്‍ ഈയിടെ വാക്‌പോര് നടന്നിരുന്നു. രോഷവും നിരാശയുമാണ് ദിവാകരനെ നയിക്കുന്നതെന്നാണ് പുതിയ പാര്‍ട്ടിയെക്കുറിച്ച് പരാമര്‍ശിക്കവെ ദിനകരന്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it