Flash News

ശശികലയുടെ ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ തുടരുന്നു



ചെന്നൈ/തഞ്ചാവൂര്‍: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രണ്ടാം ദിവസവും ആദായ നികുതി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടര്‍ന്നു. പരിശോധന തടഞ്ഞ എട്ടു പേരെ അറസ്റ്റ് ചെയ്തു. വിവിധ നഗരങ്ങളിലെ 187 കേന്ദ്രങ്ങളിലാണു വ്യാഴാഴ്ച റെയ്ഡ് തുടങ്ങിയത്. ഇതില്‍ ചിലയിടങ്ങളിലാണ് ഇന്നലെയും തിരച്ചില്‍ തുടര്‍ന്നത്. ചില രേഖകളും പണവും പിടിച്ചെടുത്തിട്ടുണ്ട്. ശശികലയുടെ ബന്ധുവുമായി ബന്ധമുള്ള തഞ്ചാവൂരിലെ ഒരു കോളജില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് ആദായനികുതി അധികൃതരും കോളജ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതേത്തുടര്‍ന്ന് എട്ടു പേരെ അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it