Flash News

ശശികലയുടെ പരോള്‍ തള്ളി



ബംഗളൂരൂ: അനധികൃത സ്വത്തുകേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ പരോള്‍ അപേക്ഷ തള്ളി. കരള്‍രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവ് എം നടരാജനെ കാണാന്‍ 15 ദിവസത്തെ പരോളിനാണ് ശശികല അപേക്ഷിച്ചിരുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ വൈകാതെ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ശശികല പരോളിന് അപേക്ഷ നല്‍കിയിരുന്നത്. ബംഗളൂരൂ ജയില്‍ അധികൃതരാണ് അപേക്ഷ തള്ളിയത്.
Next Story

RELATED STORIES

Share it