Flash News

ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ്

ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്റ്
X


SHASHANK  MANOHARമുംബൈ: ശശാങ്ക് മനോഹറിനെ ബി.സി.സി.ഐ ( ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)പ്രസിഡന്റായി ഏകകണ്‌ഠേന തിരഞ്ഞെടുത്തു.  ഇന്നു മുംബൈയില്‍ ചേര്‍ന്ന് യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
2008-09,  2010-11 കാലഘട്ടത്തില്‍ ശശാങ്ക് ബി.സി.സി.ഐയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശശാങ്ക് മനോഹറിന്  കാര്യമായി എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. നാലു സോണുകളുടെയും വോട്ടുകള്‍ ശശാങ്കിന് അനുകൂലമാവുകയായിരുന്നു.
Next Story

RELATED STORIES

Share it