ശരീരം മെലിയാന്‍ മരുന്ന് കഴിച്ച യുവാവ് മരിച്ചു
BY swapna en7 April 2016 1:36 PM GMT
X
swapna en7 April 2016 1:36 PM GMT
ഇടുക്കി: ശരീരം മെലിയാന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പച്ചമരുന്ന കഴിച്ച മിമിക്രി താരം മരിച്ചു.കട്ടപ്പന വലിയകണ്ടം മനു എസ് നായര്‍ (26)ആണ് മരിച്ചത്. അമിത വണ്ണമുള്ള മനു വണ്ണം കുറയ്ക്കാനായി നാലുമാസമായി കമ്പനിയുടെ ആയൂര്‍വേദമരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഈ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മനുവിന് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുകയായിരുന്നു.ഇത് ഹൃദയാഘാതത്തിന് കാരണമാവുകയായിരുന്നു.
നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മനുവിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഇന്‍സുലിന്‍ എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍ ചികില്‍സ തേടാതെ ബന്ധുക്കള്‍ തിരിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മനുവിന് ഹൃദയാഘാതം സംഭവിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പ്രമേഹം കൂടിയതിന് തുടര്‍ന്ന് ഇതേ കമ്പനിയുടെ മറ്റൊരു മരുന്നും മനു കഴിച്ചിരുന്നു.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT