palakkad local

ശരീഅത്തും സിവില്‍ കോഡും : ഓപണ്‍ ടോക്ക് സംഘടിപ്പിച്ചു



പാലക്കാട്: ശരീഅത്ത്  ലളിതവും പ്രായോഗികവും മനുഷ്യ സൗഹൃദപരവുമായ നിയമ വ്യവസ്ഥയാണെന്നും കുടുംബ ജീവിതത്തില്‍ നേരിടുന എല്ലാ പ്രതിസന്ധികളെയും ലളിതമായി പരിഹരിക്കുന്ന കുടുബ നിയമങ്ങളാണ് മുസ്‌ലിം വ്യക്തി നിയമമെന്നും  ജമാഅത്തെ ഇസ്‌ലാമി കേരളാ അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. വിവാഹമോചനം, ബഹുഭാര്യത്വം, അനന്തരവകാശ നിയമം തുടങ്ങി വ്യക്തി നിയമങ്ങളില്‍ പഴുതടച്ച നിര്‍ദേശങ്ങളാണ് ഇസ്‌ലാമിക ശരീഅത്ത് സമര്‍പ്പിക്കുന്നത്. എന്നാല്‍ മുസ്‌ലിം സമുദായം ശരീഅത്തിന്റെ അന്തസത്തക്കും ആത്മാവിനും നിരക്കാത്തവിധം ദുരുപയോഗം ചെയ്യുന്ന പ്രവണത നിലനില്‍ക്കുന്നണ്ടെന്നും  അദ്ദേഹം പറഞ്ഞു.  “സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത് “ എന്ന തലക്കെട്ടില്‍  ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച് വരുന്ന  ദേശീയ കാംപയിന്റെ ഭാഗമായി  ജില്ലയിലെ പ്രമുഖ അഭിഭാഷകര്‍, മഹല്ല് ഭാരവാഹികള്‍, പൗരപ്രമുഖര്‍ പങ്കടുത്ത ഓപ്പണ്‍ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി  ജില്ലാ പ്രസിഡന്റ്  അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു. അഡ്വ. അക്ബറലി, അഡ്വ.അബ്ദുറഹ്മാന്‍,  അഡ്വ. അബ്ദുല്‍ ഖലീല്‍,  അഡ്വ. നിജാമുദ്ദീന്‍,  അഡ്വ. ഹൈദ്രാലി, എന്‍ജി. സുല്‍ഫിക്കര്‍, എന്‍ജി. അബ്ദുസ്സലാം, അലിയാര്‍ ഹാജി, എന്‍ജി. നിജാമുദ്ദീന്‍,  അഡ്വ. ഹാരിസ്, ഡോ. കാജ, കെവിഎം ബഷീര്‍, സൈഫുദ്ദീന്‍ കിച്ചലു,  ബഷീര്‍ പുതുക്കോട്, ദില്‍ഷാദലി, നൗഷാദ് മുഹ്‌യുദ്ദീന്‍, ബഷീര്‍ ഹസ്സന്‍ നദ്‌വി  സംസാരിച്ചു.
Next Story

RELATED STORIES

Share it