ശരത് യാദവിനെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതി

ച്ചുന്യൂഡല്‍ഹി: ജെഡിയു മുന്‍ അധ്യക്ഷന്‍ ശരത് യാദവിനെ രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ അലവന്‍സുകള്‍ വാങ്ങുന്നതിനും എംപി എന്ന നിലയില്‍ സര്‍ക്കാര്‍ ബംഗ്ലാവ് നിലനിര്‍ത്തുന്നതിനും ജസ്റ്റിസ് വിഭു ബഖ്ദു യാദവിനെ അനുവദിച്ചു. എന്നാല്‍ അദ്ദേഹം പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെ കോടതി വിലക്കി.യാദവ് സമര്‍പ്പിച്ച ഹരജിയില്‍ രാജ്യസഭാ ചെയര്‍മാനോടും രാജ്യസഭയിലെ ജെഡിയു നേതാവ് രാംചന്ദ്രപ്രസാദ് സിങിനോടും പ്രതികരണം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഹരജിയില്‍ അടുത്തവര്‍ഷം മാര്‍ച്ച് ഒന്നിന് വാദം കേള്‍ക്കും. തനിക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി അയോഗ്യത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നായിരുന്നു യാദവിന്റെ ആവശ്യം.
Next Story

RELATED STORIES

Share it