palakkad local

ശരണ്യ പദ്ധതി; ജില്ലയില്‍ 5 താലൂക്കുകളിലായി 10.8 കോടി അനുവദിച്ചു

പാലക്കാട്: വനിതാ സംഭകരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഗവണ്‍മെന്റ് നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ജില്ലയിലെ അഞ്ച് താലൂക്കളിലായി  10.8കോടി അനുവദിച്ചതായി ജില്ലാ എപ്ലോയിമെന്റ് ഓഫിസര്‍ വി എസ് ശിവകുമാര്‍ അറിയിച്ചു.  എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 2016 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക. ഒക്‌ടോബര്‍ 31 വരെ ലഭിച്ച അപേക്ഷകളില്‍ നിന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി  നവംബര്‍ 30വരെ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രതേ്യക  കൂടിക്കാഴ്ചയും നടത്തി. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലും ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലുമായി അപേക്ഷകരില്‍  ഏഴ് ദിവസങ്ങളിലായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. വനിതകള്‍ക്കാണ് ഈ പദ്ധതിയില്‍ സംരംഭം ആരംഭിക്കുന്നതിന് വായ്പ അനുവദിക്കുക. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഇല്ലായെന്ന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതകളായ അമ്മമാര്‍ എന്നീ വിഭാഗം വനിതകള്‍ക്ക് അപേക്ഷിക്കാം. ബജറ്റില്‍ വകയിരുത്തുന്ന തുകയ്ക്ക് അനുസരിച്ചാണ് വായ്പാവിതരണം നടത്തുന്നത്.  അപേക്ഷ സൗജന്യമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍  ലഭിക്കും കൂടാതെ ംംം.ലാുഹീ്യാലിസേലൃമഹമ.ഴീ്.ശിഎന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 18-55നും ഇടയിലായിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അവിവാഹിതകള്‍ അപേക്ഷിക്കുന്ന സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിന് 30 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ച് ഒരാള്‍ക്ക് 50000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. പ്രോജക്ട് പരിശോധിച്ച് ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ ഒരു ലക്ഷം രൂപ വായ്പ നല്‍കും. 50000 രൂപയില്‍ കൂടുതല്‍ വായ്പ ആവശ്യമുള്ളവര്‍ 50000 രൂപയ്ക്ക് മേലുളള തുകയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതമായി നല്‍കണം.  ഇതു മൂന്ന് ശതമാനം പലിശ 50000 രൂപയ്ക്ക് മേലുള്ള സംഖ്യക്ക് നല്‍കണം. എത്ര തുക അനുവദിക്കണമെന്നത്  പദ്ധതിയുടെ ജില്ലാ കമ്മിറ്റി തീരുമാനിക്കും. വായ്പ ലഭിക്കുന്നവര്‍ക്ക്  പരിശീലന പരിപശീലനവും നല്‍കും.വായ്പ് ലഭിച്ചവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കില്ല. ഒന്നിലധികം പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാവുന്നതാണ്. പലിശ രഹിത വായ്പ, തിരിച്ചടവ് 60 തവണയായി ജില്ലാ /ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അടക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതാണ്. സ്വയം തൊഴില്‍ പദ്ധതിയിലൂടെ വനിതാ സംരംഭകരെ ഉയര്‍ത്തികൊണ്ടു വരിക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതികൊണ്ടു ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it