Flash News

ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം : യുഎന്‍എ



തിരുവനന്തപുരം: നവംബര്‍ 20ന് മുമ്പ് നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. മാനേജ്‌മെന്റുകള്‍ക്കെതിരേ തിങ്കളാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ ഉടന്‍ തീരുമാനമെടുക്കണം. അല്ലാത്തപക്ഷം നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തും. യുന്‍എ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് സമര പ്രഖ്യാപനം. സര്‍ക്കാര്‍ നിയോഗിച്ച മിനിമം വേതനസമിതി നിയമാനുസൃതമായല്ല രൂപീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍  കോടതിയെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it