kannur local

ശമ്പള പരിഷ്‌കരണം നടപ്പാക്കണം: കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

കണ്ണൂര്‍: സഹകരണ സംഘം ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം വേഗത്തില്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ കോ-ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വനിതാ സഹകരണ സ്ഥാപനങ്ങളിലെ ക്ലാസിഫിക്കേഷന്‍ നടപ്പാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി മാത്യു, ഒ നാരായണന്‍, ജയ്‌സണ്‍ തോമസ് സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. കെ നാസര്‍ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണന്‍ വാരിക്കല്‍, രാജേഷ് എംപി, ഭാനുപ്രകാശ്, ലക്ഷ്മണന തുണ്ടിക്കോത്ത്, ബാബുമാത്യു, കെ വി ജയേന്ദ്രന്‍, പി വി വിനോദ്കുമാര്‍, സി മനോഹരന്‍, വി പി രാജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it