ernakulam local

ശമ്പള കുടിശ്ശിക; കോടതിവിധി നടപ്പാക്കണം: ഫാക്ട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും

കളമശ്ശേരി: ശമ്പളകുടിശ്ശിക നല്‍കണമെന്ന ഹൈക്കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ പത്തിന് ഫാക്ട് കോര്‍പറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ സി മാത്യുവും ജനറല്‍ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിലും അറിയിച്ചു.
1997 ജനുവരി ഒന്നു മുതല്‍ 2001 ജൂണ്‍ 30 വരെയുള്ള കാലയളവിലെ ശമ്പളക്കുടിശ്ശിഖയാണ് നല്‍കാനുള്ളത്. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ച് 31ന് റിട്ട. ജീവനക്കാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഫാക്ടിലെ മുന്‍ ജീവനക്കാരുടെ റിട്ട. അടിസ്ഥാനത്തിലുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കണമെന്നും ഈ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം കുടിശ്ശിഖ ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതി ഫാക്ട് മാനേജ്‌മെന്റ് മൂന്നു മാസത്തിനകം തയ്യാറാക്കി നടപ്പാക്കണമെന്നും കോടതി പറഞ്ഞതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ ഫാക്ട് മാനേജ്‌മെന്റ് ഈ വിധി നടപ്പാക്കാന്‍ തയ്യാറായിട്ടില്ലെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. മാനേജ്‌മെന്റ് കോടതി നിര്‍ദേശം മാനിച്ച് അനുയോജ്യമായ ഒരു സ്‌കീം തയ്യാറാക്കി ശമ്പളകുടിശ്ശിക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ ആവശ്യം.
Next Story

RELATED STORIES

Share it