Pravasi

ശമ്പളം വൈകിയതിന് തൊഴിലുടമയ്ക്ക് ലക്ഷം റിയാല്‍ പിഴ



ദോഹ: തൊഴിലാളികളുടെ ശമ്പളം മാസങ്ങളോളം വൈകിപ്പിച്ചതിന് തൊഴിലുടമക്ക് അപ്പീല്‍ കോടതി ലക്ഷം റിയാല്‍ പിഴ ചുമത്തി. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ടുള്ള പുതിയ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് രാജ്യം സ്വീകരിച്ചു വരുന്നത്. കുടിശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും എല്ലാ തൊഴിലാളികള്‍ക്കും നല്‍കിയിരിക്കണമെന്നും കോടതി ഉത്തരവിട്ടു.   തൊഴിലാളികള്‍ക്ക്  നേരത്തെ കൃത്യമായി ശമ്പളം നല്‍കിയിരുന്ന കമ്പനി കഴിഞ്ഞ കുറേ മാസങ്ങളായി ശമ്പളം വൈകിയാണ് നല്‍കുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ തൊഴിലുടമ രാജ്യത്തിന്റെ തൊഴില്‍ നിയമം ലംഘിക്കുന്നതായി വ്യക്തമായതോടെയാണ് നിയമ നപടിയിലേക്ക് നീങ്ങിയത്. തൊഴിലാളികളുടെ പുതിയ വേതന  സംരക്ഷണ നിയമ പ്രകാരം ശമ്പളം നിശ്ചിത തീയതിക്കുള്ളില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ ശമ്പള തീയതി മുതല്‍ ഏഴ് ദിവസത്തിനകം ശമ്പളം നല്‍കിയിരിക്കണമെന്നാണ് നിയമം.   കമ്പനിയിലെ തൊഴിലാളികളോട് ഒന്നുകില്‍ കമ്പനിയില്‍ തന്നെ തുടരുകയോ അല്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങുകയോ ചെയ്യാമെന്നും  കോടതി നിര്‍ദേശിച്ചു. തൊഴിലാളി സ്വദേശത്തേക്ക് മടങ്ങുകയാണെങ്കില്‍ മുഴുവന്‍ യാത്രാ ചെലവും തൊഴിലുടമ നല്‍കണമെന്നും അപ്പീല്‍ കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it