thrissur local

ശമ്പളം തടഞ്ഞുവച്ചു; കുടുംബശ്രീ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പു സമരം നടത്തി

തൃശൂര്‍: ശമ്പളം തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ച് തൃശൂര്‍ തേക്കിന്‍കാട് ശുചീകരണം നടത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.
പ്രതിപക്ഷ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുത്തിയിരിപ്പു സമരം പ്രതിപക്ഷനേതാവ് അഡ്വ.എം കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജെയിംസ്, കൗണ്‍സിലര്‍മാരായ അഡ്വ.സുബി ബാബു, ഫ്രാന്‍സിസ് ചാലിശേരി തുടങ്ങിയവര്‍ സംസാരിച്ചു.
തേക്കിന്‍കാട് മൈതാനത്തിലെ ശുചീകരണ ചുമതല ടൂറിസം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി 25 തൊഴിലാളികള്‍ക്ക് 10,500 രൂപ വീതം ശമ്പളം ടൂറിസം വകുപ്പാണ് നല്‍കുന്നത്. എന്നാല്‍ ടൂറിസം വകുപ്പ് തൊഴിലാളികളെ ഏറ്റെടുത്തത് തങ്ങള്‍ അറിഞ്ഞില്ലെന്ന ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍. റോസിയുടെ നിലപാടാണ് ശമ്പളം തടയാന്‍ കാരണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it