Kottayam Local

ശബ്ദം നഷ്ടപ്പെട്ട ട്രേഡ് യൂനിയനുകള്‍ അവകാശങ്ങള്‍ അടിയറവയ്ക്കുന്നുവെന്ന്‌

കോട്ടയം: ശബ്ദം നഷ്ടപ്പെട്ട ട്രേഡ് യൂനിയനുകള്‍ അവകാശങ്ങള്‍ അടിയറവയ്ക്കുകയും ചൂഷണക്കാര്‍ക്ക് അണികളെ എറിഞ്ഞുകൊടുക്കുകയുമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശേരി.  പൊതുമേഖ—ഖലകള്‍ സ്വകാര്യവല്‍ക്കരിച്ചും പൊതുമുതല്‍ കൊള്ളയടിച്ചും ഭക്ഷണം, വിദ്യാഭ്യാസം,  വിശ്വാസം മുതലായ ഭരണഘടന പൗരന് നല്‍കുന്ന മൗലിക അവകാശങ്ങള്‍ തന്ത്രപരമായി പ്രതിരോധിച്ചും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറയായ ഭൂരിപക്ഷം വരുന്ന അധ്വാന വര്‍ഗത്തിന്റെ  ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കുന്ന രീതിയില്‍ തൊഴിലിടങ്ങള്‍ കോര്‍പറേറ്റ്‌വല്‍ക്കരിച്ചും തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയും തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനെതിരെ പ്രതിരോധത്തിന്റെ വര്‍ഗ സമരങ്ങള്‍ ഉയര്‍ന്നുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും തൊഴിലാളി വിരുദ്ധ ജനദ്രോഹ നടപടികള്‍ക്കുമെതിരെ എസ്ഡിടിയു കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ്  സാലി ഹെഡ് പോസ്‌റ്റോഫിസിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  രാവിലെ 10 ന് ആരംഭിച്ച ഉപവാസ സമരം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു. എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് എം ജെ പ്രമോദ് അധ്യക്ഷത വഹിച്ചു.  തുടര്‍ന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് പി കെ സിറാജുദ്ദീന്‍, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ അലിയാര്‍, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് തെങ്ങണ, എസ്ഡിടിയു മേഖലാ പ്രസിഡന്റ് ഷാജഹാന്‍ മാമ്പള്ളില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it