ശബരി റെയില്‍: ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഉടന്‍ വേണം- എംപി

ന്യൂഡല്‍ഹി: അങ്കമാലി ശബരി റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പാര്‍ലമെ ന്റില്‍ ആവശ്യപ്പെട്ടു. റെയില്‍വേ ബജറ്റിന്റെ പൊതു ചര്‍ച്ചയി ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള 20 കോടി രൂപയും ബജറ്റിതര പങ്കാളിത്ത വിഹിതം 20 കോടി രൂപയും മുന്‍വര്‍ഷ വിഹിതം 18 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി വിനിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഡിണ്ടിഗല്‍, തേവാരം, മെട്ട്, നെടുങ്കണ്ടം, കുമളി, ശബരിമല എന്ന നിലയില്‍ സര്‍വേ നടത്തണം. കുമളിയില്‍ പെരിയാര്‍ കടുവസങ്കേതത്തിന്റെ പുറത്തു കൂടി റൂട്ട് ക്രമീകരിക്കുന്നതു വനംവകുപ്പിന്റെ തടസ്സങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നും എംപി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it